shabin muhammed

shabin muhammed
shabin muhammed

Tuesday, August 16, 2011

രാജ്യം അപകടത്തിലേക്ക് ...???

രാജ്യം അപകടത്തിലേക്ക് ...???

അഴിമതിപ്പണത്താല്‍ വീര്‍ത്ത ഇന്ത്യന്‍ ഭരണാധികാരികളുടെ കീശയും ആശയും ശുദ്ധീകരിക്കണമെന്നും കുറ്റക്കാരെ തുറുങ്കിലയ്ക്കമെന്നും ആവശ്യപ്പെട്ട് കൊണ്ട് ഇന്ത്യന്‍ ജനത നടത്തുന്ന പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ അധികാരത്തിന്റെ ദുര്‍മേദസ്സ് ഉപയോഗപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല ...

അന്യായത്തിനെതിരെ പ്രതികരിക്കാനും ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി നിരാഹാര സമരം നടത്താനും ഗാന്ധിജിയുടെ മണ്ണില്‍ അനുവദിക്കില്ല എന്ന് പറയുന്ന അധികാരികളുടെ ദാര്‍ഷ്ട്യം ചോദ്യം ചെയ്യപ്പെടണം.

അഴിമതിക്കെതിരെ പഴുതകളടച്ച ബില്‍ വേണമെന്ന ആശയത്തിന് നിര്‍ബന്ധിതരായ സര്‍ക്കാര്‍ പൊതു ജനങ്ങളുടെ പ്രതിനിധിയായി അന്ന ഹസാരയെ പോലുള്ളവരെ ഏല്‍പ്പിക്കുകയും പിന്നീട് അദ്ദേഹം അഴിമതിക്കാരനാണെന്നു ആരോപിക്കുകയും ചെയ്യുന്നത് വിരോധാഭാസം തന്നെ ...!!!

അന്ന ഹസാരെ വികസനത്തിലെത്തിച്ചെന്നു അവകാശപ്പെടുന്ന സ്വന്തം നാട് മത ദൃവീകരണ പ്രദേശമാണെന്നു അറിഞ്ഞിട്ടും, ചില വ്യവസ്ഥാപിത താല്പര്യങ്ങള്‍ ഉള്ള വ്യക്തി ആണെന്നറിഞ്ഞിട്ടും പിന്നെ എന്തിനു അദ്ധേഹത്തെ സിവില്‍ സൊസൈറ്റി യുടെ പ്രതിനിധിയാക്കി എന്ന ചോദ്യവും അവശേഷിക്കുന്നു...

അന്ന ഹസാരെയ്ക്ക് എതിരെ സര്‍ക്കാര്‍ അഴിമതി ആരോപണം നടത്തുന്നതിലൂടെ അന്ന ഹസാരെയുടെ ജന പിന്തുണ നഷ്ടമായേക്കാം ... പക്ഷെ ഇന്ത്യന്‍ ജനത അഴിമതിക്കെതിരെ സമരം തുടരുക തന്നെ ചെയ്യും ...!!!

പാര്‍മെന്ററി സംവിധാനത്തില്‍ വിശ്വസിക്കാത്തവരെ നേതൃനിരയിലിരുത്തി സമരം ചെയ്യുന്നതിലൂടെ ചില മതതല്പര കക്ഷികളുടെയും കോര്‍പ്പറേറ്റുളുടെയും രഹസ്യ അജണ്ടകള്‍ നടപ്പിലാക്കപ്പെടുകയാണെന്ന സത്യം മനസ്സിലാക്കണം...

പാര്‍മെന്റില്‍ ചര്‍ച്ച ചെയ്തിട്ടേ ബില്‍ പാസ്‌ ആക്കാന്‍ കഴിയൂ എന്ന് മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും വ്യക്തമാക്കിയ സ്ഥിതിക്ക് ജന പ്രതിനിധികളിലൂടെ ആവശ്യം നേടിയെടുക്കണം...അവിടെയും പരാജയപ്പെട്ടാലെ അടുത്ത ഘട്ടത്തെ കുറിച്ച് ആലോചിക്കേണ്ടതുള്ളൂ ... എന്ന് കരുതി താന്‍ പറയുന്നത് പോലെ ചെയ്യാവൂ എന്ന് സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള സമരങ്ങള്‍ പ്രോത്സാഹിക്കപ്പെടരുത്.
' വിട്ടുവീഴ്ചാകളില്ലൂടെ ആവശ്യം നേടിയെടുക്കുന്നതാണ് വിജയം' എന്ന് നിരാഹാര സമര രീതികളിലൂടെ കാണിച്ചു തന്ന ഗാന്ധിജിയുടെ പിന്‍ഗാമിയെന്ന് അവകാശപ്പെടാന്‍ ദു:ശ്യാഠ്യക്കാരന് , സമര മാര്‍ഗങ്ങളിലൂടെ അണികളെ വികാര വിക്ശുബ്ധരാക്കുന്നവന് യാതൊരു യോഗ്യതയുമില്ല ...

ധീര ദേശാഭിമാനികള്‍ നയിച്ച സ്വാതന്ത്ര്യ സമരത്തോട് ഇതിനെ ഉപമിക്കുവാന്‍ ആകുമോ...??? അത് അവരോട് കാണിക്കുന്ന നിന്ദ അല്ലേ....

ഹസാരെമാരെയല്ല...ഈരോം ഷര്‍മിള മാരെയാണ് നമുക്ക് ആവശ്യം....

അരാജകത്വത്തിനെതിരെ ...അഴിമതിക്കെതിരെ.... ജനാധിപത്യ രീതിയില്‍ സമരം ചെയ്യുക....
അവസാന നെഞ്ചിടിപ്പ് വരെ ...............









Sunday, May 15, 2011

‎"ഞാന്‍ എന്റെ ആശയത്തില്‍ ഉറച്ച് നില്‍ക്കുന്നു.... എന്റെ നിലപാടുകളുമായി മുന്നോട്ട് പോകുന്നു ... ധര്‍മത്തിന് എതിരുല്ലവരോട് ഞാന്‍ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്യുന്നു ... എന്നോട് എതിര്‍പ്പുള്ളവരെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നു... അവരുടെ നിലപാട് സത്യത്തിനു എതിരാണെങ്കില്‍ യാതൊരു വിട്ടു വീഴ്ചയ്ക്കും ഞാന്‍ തയ്യാറല്ല... പക്ഷെ അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി, അവരുടെ അവകാശ സംരക്ഷണത്തിന് വേണ്ടി, അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി, ഏത് അറ്റം വരെയും സമരം ചെയ്യാന്‍ ഞാന്‍ തയ്യാറുമാണ് ..."
ഇതാണ് എന്റെ നയം ...

Sunday, April 24, 2011

എന്തോ സുല്ഫാന്‍ ???

പണ്ട് ഒരു ജാഥ നടന്നു പോകവേ "ഞങ്ങടെ പാര്‍ട്ടി സിന്താബാദ്‌ " എന്ന് മുന്നില്‍ നിന്ന് നേതാവ്‌ വിളിച്ചു പറയുന്നത് കേട്ട് പുറകില്‍ നിന്നവര്‍ "ഞങ്ങടെ പാര്‍ട്ടി എന്തോബോ " എന്ന് വിളിച്ചുപറയുമായിരുന്നു എന്നൊരു കഥയുണ്ട്... അര്‍ത്ഥമറിയാതെ പുലംബുന്നവര്‍ ...

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് പറഞ്ഞു സമരം ചെയ്യുന്നവരുടെ പിന്നില്‍ ഇങ്ങനെ ചിലഅന്തന്‍ കമമികള്‍ ഉണ്ടെന്നു വേണം മനസ്സിലാക്കാന്‍ ...

രാഷ്ട്രീയ മുതലെടുപ്പാണ് വിഷയത്തില്‍ ഏറ്റവും നീജമായി സംഭവിച്ചത് ... രാഷ്ട്രീയ നില നില്‍പ്പിനുവേണ്ടി തിരിച്ചും മറിച്ചും പഴി ചാരുന്നതിലൂടെ നിങ്ങള്‍ രക്ഷപ്പെട്ടേക്കാം... പക്ഷെ കാസര്കോടിലെജനതയുടെ കണ്ണീരു കാണാന്‍ ആരുണ്ട് ഇവിടെ ???

എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ സാധ്യമല്ല എന്ന് പറയുന്ന പവാര്‍ ...
താന്‍ ജന വികാരം അറിയാന്‍ ഇരിക്കുന്നെ ഉള്ളൂ ...

കേന്ദ്ര സര്‍കാരിനെതിരെ എന്‍ഡോസള്‍ഫാന്‍ എന്ന വിഷയം ഒരു ആയുധമാക്കി രാഷ്ട്രീയ മുതലെടുപ്പ്നടത്തുന്ന ഇടതു മുന്നണി കലക്ക് വെള്ളത്തില്‍ മീന്‍ പിടിക്കുന്നു...
എന്തെന്നില്ലാത്ത അമര്‍ഷം തോന്നുന്നു നിങ്ങളോട്‌ ...

ഞങ്ങളെന്തോക്കെയോ ചെയ്യുന്നുണ്ടെന്ന് നാട്ടുകാരെ ബോധിപ്പിക്കാനും രാഷ്ട്രീയ മുതലെടുപ്പ്നടത്താനും dyfi,sfi,ksu,msf ഇവരും ഉണ്ട്...

ENVISAG , പോലുള്ള സാംസ്കാരിക സന്നദ്ധ സങ്കടനകളെ മാത്രേ വിശ്വസിക്കാന്‍ പറ്റൂ എന്ന അവസ്ഥ ...

പ്രധാനമന്ത്രി വിഷയം പഠിക്കണമെന്ന് പറഞ്ഞപ്പോ കുറെ പേര്‍ 'ഒച്ചപ്പാട്' ഉണ്ടാക്കി ...
കാസര്കോടിലെ ദുരിത ജീവിതം പൂര്‍ണമായി അവിടെ എത്തിക്കാന്‍ കഴിഞ്ഞോ,അദ്ധേഹത്തെവേണ്ട വിധത്തില്‍ മനസ്സിലാക്കിപ്പിക്കാന്‍ കഴിഞ്ഞോ, അതിനു എന്ത് ചെയ്യണം എന്നാരെങ്കിലും ആലോചിച്ചോ???

പവാറിന്റെ കോലം കത്തിച്ചപ്പോള്‍ , പോരാ... ജയറാമിന്റെയും മന്മോഹന്റെയും കൂടി കോലം കത്തിക്കണമെന്ന്പറയാന്‍ എന്താ ആവേശം ???? ഇത് കൊണ്ടൊക്കെ എന്ത് നേടി ???

ഒപ്പുമരത്തില്‍ ഒപ്പ് ശേഖരിക്കുമ്പോള്‍ വൃത്തിയുണ്ടാവില്ല... ഇത് നമ്മെ വില കുറച്ചു കാണിക്കും... പ്രധാനമാന്ത്രിക്കല്ലേ അയക്കുന്നത് ... എന്ന് സങ്കടം പറയുന്നവരും ഇക്കൂട്ടത്തിലുണ്ട്.


എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് മൊബൈലില്‍ സന്ദേശം അയക്കുന്ന വലതു പക്ഷ ചിന്താഗതിയുള്ള കൂട്ടുകാരനോട് "നീ പാര്‍ട്ടി മാറിയോ??? " എന്ന് ചോദിക്കുന്നവരെ നാം എന്ത് ചെയ്യണം ???

എന്തെങ്കിലും കുത്തക കമ്പനികളുമായി ഏതെങ്കിലും രാഷ്ട്രീയ വ്യക്തികള്‍ അല്ലെങ്കില്‍ നേത്രത്വം കൂട്ടുകെട്ട് ഉണ്ടാക്കിയെങ്കില്‍ അത് പിഴുതെറിയാന്‍ നമുക്കാവില്ലേ???

എന്‍ഡോസള്‍ഫാന്‍ നിര്‍മിക്കുന്ന ഏതെങ്കിലും ഫാക്ടറി ഉണ്ടെങ്കില്‍ അതും കത്തിക്കാനും നമുക്ക് സാധ്യമല്ലേ ??

കേരളത്തില്‍ ആരെങ്കിലും
എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുവാണെങ്കില്‍ അത് തടയാനുള്ള ചങ്കൂറ്റം നിങ്ങള്‍ യുവാക്കള്‍ക്കില്ലേ???





അണ്ണാ ഹസാരെ , താങ്കള്‍ക്ക് എന്തെങ്കിലും പറയാനുണ്ടോ???



നനഞ്ഞ രാത്രി

'ശനി ദിശ' എന്നൊക്കെ തമാശക്ക് പറയാറുണ്ട് അല്ലേ ...
കഴിഞ്ഞ ശനിയാഴ്ച രാത്രി എത് ഗണത്തില്‍ പെടുത്താം എന്ന് നിങ്ങള്‍ തന്നെ വായിച്ച്‌ പറയണം...

അരീക്കോട് ഒരു പരിപാടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്ന വഴി.. സുഹൃത്ത് മുനീബ് ഉണ്ട് കൂടെ... യാത്ര ബൈക്കില്‍ ആണ് . നല്ല മഴയും... നനഞ്ഞു കുതിര്‍ന്നു രണ്ടു പേരും... ഇടയ്ക്ക് കള്ളന്‍തോട് എന്ന സ്ഥലത്ത് നിര്‍ത്തി ഭക്ഷണം കഴിച്ച് വീണ്ടും യാത്ര തുടര്‍ന്നു ... അവനെ nit യില്‍ ഇറക്കുകയും കൂടെ ഒന്ന് ഫ്രഷ്‌ ആവുകയും ചെയ്യാം എന്ന ലക്ഷ്യത്തോടെ ബൈക്ക് ഗേറ്റ്നു മുന്‍വശത്ത് നിര്‍ത്തി ഹോസ്റ്റല്‍ലേക്ക്
പോയി... അവര്‍ അന്ന് രാത്രി എന്നെ അവടെ തങ്ങാന്‍ ഏറെ നിര്‍ബന്ദിച്ചു ... പക്ഷെ പിറ്റേന്ന് ചില അത്യാവശ്യ പരിപാടികള്‍ ഉണ്ടായതിനാല്‍ അത് നടന്നില്ല. തിരിച്ച് വീട്ടിലേക്ക് മടങ്ങാന്‍ പുറത്ത് നിര്‍ത്തിയിട്ട ബൈക്ക്നു അടുത്തേക്ക് ചാറുന്ന മഴയില്‍ സാജിദിനെയും കൂട്ടി നടന്നു... അവിടെ എതിയപ്പോഴോ ബൈക്ക് സ്റ്റാര്‍ട്ട്‌ ആവുന്നില്ല... ധിം തരികിട ധോം...

പ്ലുഗ് പൊയ്ന്റില്‍ വെള്ളം കേറിയതാ... എനിക്കും ജാബിര്‍നും അറിയാവുന്ന ഒരു സൂത്രപ്പണി ഉപയോഗിച്ച് സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ നോക്കി നടന്നില്ല... പിന്നെ കട്ടാങ്ങല്‍ വരെ ബൈക്ക് തള്ളി പോയി നോക്കി... "ബൈക്ക് സ്റ്റാര്‍ട്ട്‌ ആയില്ലെങ്കില്‍ ഞാന്‍ വിളിക്കാം , ഹോസ്റ്റലില്‍ നില്‍ക്കാം " എന്നും പറഞ്ഞ് സാജിദിനെ യാത്രയാക്കി... അവടെ പോയി കുറെ ശ്രമിച്ചു ...നടന്നില്ല... അടുത്തുള്ള അപരിചിതരായ കടക്കാരൊക്കെ കുറെ ശ്രമിച്ചു... എല്ലാം വിഫലം... അവസാനം ഒരു കൊച്ചനിയന്‍ ഇറക്കത്തില്‍ ഗീറില്‍ ഇട്ടു സ്റ്റാര്‍ട്ട്‌ ആക്കി തന്നു... ഇടയ്കൊന്നും നിര്‍ത്താതെ പോകണമെന്നും പറഞ്ഞിരുന്നു... അതിനടയില്‍ ഞാന്‍ വേറൊരു കാര്യം ഒപ്പിച്ചിരുന്നു... "ബൈക്ക് സ്റ്റാര്‍ട്ട്‌ ആവുന്നില്ല ,ഞാന്‍ ഹോസ്റ്റലില്‍ നിക്കാണെന്നു" പറഞ്ഞ് ഉമ്മയെയും സാജിദിനെയും വിളിച്ചു... അതോടെ ഫോണ്‍ ചാര്‍ജ് തീര്‍ന്നു ഓഫ്‌ ആവുകയും ചെയ്തു... സാജിദ് ഹോസ്റ്റല്‍നു മുന്നില്‍ എന്നേയും കാത്ത് നിന്നു... പക്ഷെ ബൈക്ക് ഓഫ്‌ ആവുമെന്ന് ഭയന്ന് ഞാന്‍ വീട്ടിലേക്ക് പോയി... വിളിച്ചു പറയാന്‍ നിര്‍വാഹവുമില്ല...

പോകുന്ന വഴിയില്‍ ഏകദേശം കാരന്തൂര്‍ കഴിഞ്ഞപ്പോ റോഡില്‍ എന്തോ ഒന്ന് വീണു കിടക്കുന്നത്കണ്ടു... പെട്ടെന്ന് ഒരു കാര്‍ എതിര്‍ ദിശയില്‍ വന്നു വീണു കിടക്കുന്ന വസ്തു തട്ടി തെറിപ്പിച്ചു ... അതൊരു വലിയ മരചില്ലയായിരുന്നു... മഴയത്ത പൊട്ടി വീണതാ ... അത് തെറിച്ചു വീണത് എന്റെമേലേക്ക്... കാറിന്റെ ഹെഡ് ലയ്റ്റ് പൊട്ടി ...എന്റെ ബൈക്ക്ന്റെ മട്ഗാടും ... വേറൊന്നും ഭാഗ്യത്തിന്പറ്റിയില്ല... ഞാന്‍ വീട്ടിലേക്ക് പോകാനൊരുങ്ങി... ബൈക്ക് ഓഫ്‌ ആവാതെ നോക്കിയിരുന്നു... പക്ഷെഅപ്പോഴേക്കും കുറെ വാഹനങ്ങള്‍ മരകഷ്ണത്തില്‍ തട്ടി അപകടത്തില്‍ പെടാന്‍ പോയി... ഞാന്‍ബൈക്ക് ഓഫ്‌ ചെയ്ത് സൈഡില്‍ നിര്‍ത്തിയിട്ട് അതെല്ലാം റോഡില്‍ നിന്നു മാറ്റിയിട്ടു ... ഇതെല്ലംഅപ്പുറത്തെ വീട്ടുകാരെല്ലാം നോക്കി നില്‍ക്കുന്നുണ്ടായിരുന്നു... ആര് ഇറങ്ങി വരാന്‍ ...??? പിന്നെ ബൈക്ക് സ്റ്റാര്‍ട്ട്‌ ആക്കാന്‍ നോക്കിയിട്ട് ആവുന്നില്ല... പിന്നെ ഇറങ്ങി തള്ളി... ഒരു 2 കിലോമീടെര്‍ഓളം ... അവടെ ആണേല്‍ ഒരു ഇറക്കവും കാണുന്നില്ല... നനഞ്ഞതും വിയര്‍പ്പും തിരിച്ചറിയാത്ത വിധത്തിലായ് മുണ്ടിക്കല്‍ താഴം എത്തുമ്പോഴേക്കും... അവടെ ഒരു ചെറിയ റോഡ്‌കണ്ടു മേലോട്ട് ... അതില്‍ കയറ്റി സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ നോക്കി ആദ്യം... സ്റ്റാര്‍ട്ട്‌ ആയി വന്നിരുന്നു...പിന്നേംഓഫ്‌ ആയി... ഒരു നായ ഇതെല്ലാം വീക്ഷിക്കുന്നുണ്ടായിരുന്നു ... അത് എന്നെ പിന്തുടര്‍ന്ന് ... ഞാന്‍ബൈക്കില്‍ കയറിയപ്പോ അത് പോയി... പിന്നേം ഞാന്‍ ശ്രമം ആരംഭിച്ചപ്പോ അത് കയറ്റത്തിന്റെമുകളില്‍ കയറി നിന്നു... പ്രദേശം ഇരുട്ടായിരുന്നു സമയം... ഒരു 11.15 ആയി കാണും . അവസ്ഥ വഷളാകുന്നതിനു മുന്‍ബ് ഞാന്‍ അവിടെ നിന്നും വിട്ടു... പിന്നെയും വീട് വരെ...


വീട്ടിലെത്തി സാജിദിനെ വിളിച്ചു ... അവന്‍ കുറച്ച നേരം കാത്തു നിന്നിട്ട് കാണാത്തത് കൊണ്ട് പോയി എന്ന് പറഞ്ഞു ...അതിനാല്‍ അവനും അദികം ബുദ്ധിമുട്ടായില്ല...
ശുഭ രാത്രി ...

Friday, April 15, 2011

വഴി നേരുകള്‍ ...

20 വര്‍ഷക്കാലം ഈ ഭൂമിയില്‍ ജീവിച്ചിട്ട് ഞാന്‍ എന്ത് നേടി..??? ചോദ്യം വളരെ കടുത്തതാണ്... ഉത്തരം രസകരവും...

***
. നേര്‍വഴി ഏതാണെന്ന് തിരിച്ചറിഞ്ഞു ആ വഴിയെ പോകുന്നത് മനസ്സിനെത്ര സന്തോഷമുണ്ടാക്കുന്ന കാര്യമാണ്....
***

ജീവിതത്തിലെ വഴിത്തിരിവുകള്‍ എന്ന് മനോഹരമായി വിശേഷിപ്പിക്കാവുന്ന കാലമായിരുന്നു +2 പഠനം കഴിഞ്ഞു പ്രവേശന പരീക്ഷക്ക് തയ്യാറാകാന്‍ വേണ്ടി തൃശൂര്‍ ലേക്ക് യാത്ര തിരിച്ച കാലം...
പുസ്തകങ്ങളെ സ്നേഹിച്ചു തുടങ്ങിയ കാലം... സഹജീവികളെ തിരിച്ചറിഞ്ഞ കാലം... സൌഹൃധതിന്റെ ആഴം കരിഞ്ഞ കാലം... എല്ലാം സുപരിചതമായ വാചകങ്ങള്‍ അല്ലേ...??? പക്ഷെ എനിക്ക് ഇതെല്ലം അപരിചതമായിരുന്നു...

***

ജീവിതത്തില്‍ ആകര്‍ഷിച്ച വ്യകതിത്വമായി ഓണംപിള്ളി ഉസ്താദിനെ അറിയാന്‍ തുടങ്ങിയതോടെ... ആത്മീയ മനസ്സിനെ പൊടി തട്ടിയെടുക്കാന്‍ തുടങ്ങി...
സൌഹൃധതിന്റെ വെള്ളതുള്ളികളെ പരിചയപ്പെടുത്തിയത് ഗോകുല്‍ ആയിരുന്നു... അവനിലൂടെ ...അവന്റെ സുഹ്ര്ത്ക്കളിലൂടെ ഞാന്‍ എന്റെ സുഹ്ര്തുക്കളെ അറിയാന്‍ തുടങ്ങി...
***
പിന്നീട് ധാരണകളെ ശരിയാക്കാനുള്ള ബന്ധപ്പാടിലായിരുന്നു... സ്വന്തമായ വീക്ഷനങ്ങളിലൂടെ കാര്യങ്ങളെ അപഗ്രഥിക്കാന്‍ തുടങ്ങിയപ്പോള്‍ പല അപ്രിയ സത്യങ്ങളും തുറന്നു പറയാന്‍ മനസ്സ് ശക്തമായി...
കഥയുടെയും സ്വപ്നങ്ങളുടെയും ലോകത്തേക്ക് കയ് പിടിച്ചു കയറ്റാന്‍ വേറൊരു സുഹ്ര്തിനെയും കിട്ടി... എന്റെ കലാലയ ജീവിതത്തില്‍ ...

***

രാഷ്ട്രീയ ചിന്തകള്‍ മനസ്സില്‍ ഇടം പിടിച്ചത് കലാലയ ജീവിതത്തിന്റെ തുടക്കത്തിലായിരുന്നു....
കന്നി വോട്ട് പഞ്ചായത്ത്‌ ഇലക്ഷനില്‍ ഉമ്മയ്ക്ക് ചെയ്ത് അപൂര്‍വമായ ഒരു ഭാഗ്യം ലഭിച്ചതിലൂടെ രാഷ്ട്രീയത്തിന്റെ പുതു നാമ്പുകളിലൂടെ സഞ്ചരിക്കാന്‍ തുടങ്ങി...

***
പല സ്വഭാവങ്ങളെയും വികാരത്തെയും പിടിച്ചു കെട്ടി സാമൂഹ്യ പ്രവര്തനതിലെര്‍പ്പെടുക ഏറെ ശ്രമകരമായ കാര്യം തന്നെ... പലയിടത്തും മടുപ്പ് അനുഭവപ്പെട്ടപ്പോ തളര്‍ന്നെങ്കിലും പിന്നീട് അത് ഗുണകരമായി...
+2 കാലം തൊട്ടേ ചതിയുടെയും വഞ്ചനയുടെയും കഥകള്‍ അനുഭവിച്ചരിഞ്ഞപ്പോള്‍ അന്നുണ്ടായ വിഷമം പിന്നീട് അനുഭവമെന്ന വലിയ പാഠമായി എന്റെ മുന്നില്‍ വന്നു നിന്നപ്പോള്‍ എനിക്ക് വല്ലാതെ കരുത്ത് തോന്നി തുടങ്ങി...

Tuesday, April 12, 2011

പറയാന്‍ ബാക്കി വെച്ചത് ....

ഉമ്മ
എന്റെ ജീവിതത്തിലെ എല്ലാ മേഖലകളെയും സ്വാധീനിച്ച വ്യക്തിത്വം... അധ്യാപനത്തിലുംരാഷ്ട്രീയത്തിലും, അങ്ങനെ വേണ്ട എല്ലാം...

ഉപ്പ

എല്ലാവരെയും സ്നേഹിക്കാന്‍ മാത്രം പഠിച്ച വ്യക്തി... എത്ര ശത്രുതയുള്ളവരോടും സൌമ്യമായിപെരുമാറും... സഹായ മനസ്കതയ്ക്ക് ഞാന്‍ കണ്ട പര്യായം...

ഏറെക്കുറെ ഗുണങ്ങള്‍ എനിക്കും കിട്ടിയിട്ടുണ്ടാവാം...പക്ഷെ മുന്‍ ശുണ്ടി എന്നെ വല്ലാതെ കുഴക്കുന്നു....


പറയാം... ഇനിയുമുണ്ട് ഒരുപാട്... കാത്തിരിക്കൂ ...ട്ടോ...

കടമ



അധ്യാപിക


ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തി... എന്റെ കാര്യത്തില്‍ പ്രത്യേകിച്ചും... കാരണം എന്റെ ഉമ്മ എന്റെ ഏറ്റവും പ്രിയപ്പെട്ട അധ്യാപിക ആയിരുന്നു...എല്ലാവര്‍ക്കും  തന്റെ ഉമ്മമാര്‍ അവരുടെ അധ്യാപികമാര്‍ തന്നെ... പക്ഷെ എന്നെ സ്കൂളില്‍ നാലാം ക്ലാസ്സില്‍ പഠിപ്പിച്ചത് എന്റെ ഉമ്മയായിരുന്നു...
എല്ലാവരെയും പിച്ചും പോലെ എന്നെയും വേദനയക്കുമായിരുന്നു...
പിന്നെ ഒരു കാര്യം പറയാന്‍ മറന്നു... ഞാന്‍ ഒരു ഇടം കയ്യനായിരുന്നു... എന്റെ ഉമ്മയില്‍ നിന്ന് ലഭിച്ചതാണ് പ്രത്യേകത... പക്ഷെ ഒന്നാം ക്ലാസ്സില്‍ വെച്ചു വലത് കൈ കൊണ്ടേ എഴുതാവൂ എന്ന് പറഞ്ഞു എന്റെ ഇടതു കയ്യില്‍ നിന്നും പെന്‍സില്‍ എടുത്ത് വലതു കയ്യില്‍ പിടിപ്പിച്ചതും അധ്യാപകര്‍ തന്നെ... ലില്ലി ടീച്ചറും കോയട്ടി മാഷും... അത് കൊണ്ടെന്താ എന്റെ കൈ അക്ഷരം മോശമായി... ചിലപ്പോ ചിന്താ ശേഷിയേയും അത് സ്വാധീനിചിട്ടുണ്ടാകുമോ എന്നെനിക്കറിയില്ല ...
നാലാം ക്ലാസ്സ്‌ വരെ മായനാട് എല്‍ പി സ്കൂളിലായിരുന്നു.... അവടെ രണ്ടാം ക്ലാസ്സില്‍ ലില്ലി ടീച്ചര്‍ തന്നെ ആയിരുന്നു... , മൂന്നില്‍ തങ്കം ടീച്ചര്‍ ...


പിന്നെ 5 മുതല്‍ 10 വരെ സാവിയോയില്‍ ആയിരുന്നു...
അഞ്ചില്‍ രോസ്ലി ടീച്ചര്‍ ആയിരുന്നു ക്ലാസ്സ്‌ അധ്യാപിക... ആറില്‍ മാത്യു സര്‍... എഴില്‍ ബിജു സര്‍... എട്ടില്‍ റീന മിസ്‌... ഒന്‍പതില്‍ ടോജന്‍ സര്‍...പത്തില്‍ അനില്‍ സെബസ്ടിന്‍ സര്‍...

പിന്നെ ഒന്‍പതില്‍ ഒരു സംഭവമുണ്ടായി.... പറയട്ടെ ഞാന്‍ ...???
ഒന്‍പതില്‍ അനീജ ടീച്ചര്‍ സോഷ്യല്‍ ക്ലാസ്സ്‌ എടുതോണ്ടിരിക്കുവായിരുന്നു .... മതെതരത്വമായിരുന്നു വിഷയം... എല്ലായിടത്തും എല്ലാ മതസ്ഥരും തുല്യമാണെന്നൊക്കെ പുസ്തകത്തില്‍ നോക്കി അവര്‍ പറഞ്ഞു... അപ്പൊ കുഞ്ഞു മനസ്സില്‍ ഒരു സംശയം ... അപ്പൊ സ്കൂളില്‍ എല്ലാം ക്രിസ്ത്യന്‍ അധ്യാപകരാനല്ലോ ... ടീച്ചറുടെ മുഖം മാറി.... ഉത്തരമില്ലാത്ത ടീച്ചറുടെ മനസ്സിന്റെ രോഷം എന്റെചെവിയില്‍ ഒരു പിച്ചലായി അവസാനിച്ചു....
പിന്നീട് ഒരു മത തീവ്രവാദിയായി എന്നെ ചിത്രീകരിക്കാന്‍ അവര്‍ക്ക് താല്പര്യമുള്ളത് പോലെപലപ്പോഴും എനിക്ക് അനുഭവപ്പെട്ടു....
കുഞ്ഞു പ്രായത്തില്‍ എന്റെ മനസ്സ് വല്ലാതെ പിടച്ചു... ശേഷം ഇത്തരം അനീതിക്കെതിരെയായി എന്റെ ചിന്ത മുഴുവന്‍ ... എന്തോ ഒരു ധ്രുവീകരണം എനിക്ക് അവിടെ അനുഭവപ്പെട്ടു...
വെള്ളി ഒഴികെ ഉച്ചയ്ക്ക് പള്ളിയില്‍ പോകാന്‍ അവിടെ അനുവദിക്കില്ലായിരുന്നു... അതിനു വേണ്ടി അന്ന് പ്രിന്‍സിപ്പല്‍ രോസ്ലി സിസ്റ്റെറിനോട്‌ സംസാരിച്ചു...ഒരു നിവൃത്തിയുമില്ല എന്ന് കണ്ടപ്പോള്‍ കുറച്ചു  കൂട്ടുകാരുമൊത്ത് എല്ലാ വിധ വിലക്കുകളും അവഗ ണിച്ച്  പള്ളിയില്‍ പോകാന്‍ തുടങ്ങി... പിന്നീട് ഞങ്ങളുടെ സമ്മര്‍ദത്തിനു വഴങി വിലക്കുകള്‍ അഴിക്കേണ്ടി വന്നു അവര്‍ക്ക്...
എനിക്കും എന്റെ ജീവിതത്തില്‍ ഒരു ചിട്ട ഉണ്ടാക്കിയത് അവടുത്തെ അധ്യാപകരായിരുന്നു.... കണക്കിന്റെ ജോമോള്‍ മിസ്സിനെ ഞാന്‍ എങ്ങനെ മറക്കും... കണക്കിനെ സ്നേഹിക്കാന്‍ പഠിച്ചത് ടീച്ചറിലൂടെ ആയിരുന്നു... കണക്കിന്റെ മാസ്മരിക ലോകത്ത് പറന്നു നടന്നു ഞാന്‍ ... അതിന്റെ എല്ലാസൗന്ദര്യവും ആസ്വദിച്ചു പഠിച്ചു...അനില്‍ സെബാസ്റ്റ്യന്‍ സര്‍ കെമിസ്ട്രി യുടെ കെമിസ്ട്രി ഞങ്ങളെപഠിപ്പിച്ചു... നമ്മളെ അറിയുന്ന അറിയാന്‍ ശ്രമിച്ച ഒരുപാട് അധ്യാപികമാരും ഉണ്ടായിരുന്നു അവിടെ ...

പിന്നെ റഹ്മാനിയയിലേക്ക്....
അവിടെ സുബൈദ മിസ്‌, നൗഷാദ് സര്‍ , ഷഹീര്‍ സര്‍ , തൌഫീക്ക് സര്‍ , അങ്ങനെ മനസ്സിനെ സ്വാധീനിച്ച ഒരുപാട് വ്യക്തിത്വങ്ങള്‍ ... റഹ്മാനിയയില്‍   2 കൊല്ലം പഠിച്ച്  കഴിഞ്ഞത് അറിഞ്ഞതേയില്ല...
എടുത്ത് പറയത്തക കാര്യങ്ങള്‍ ഇപ്പൊ ഓര്‍ക്കുന്നില്ല...
ആ... തൌഫീക്ക് സര്‍ന്റെ വീട്ടില്‍ പോയിരുന്നു.... ഒരു ഡോകുമെന്ററി ചെയ്തിരുന്നു ഞങ്ങള്‍ ... അതിന്റെ ആവശ്യത്തിനു.... സര്‍ അന്ന് ഞങ്ങളെ സല്കരിച്ചു... സാറിന്റെ മുറി നിറയെ പുസ്തകങ്ങളാണ്.... ഹംസ സാഹിബിന്റെ അത്ര വരില്ല ട്ടോ... ഹംസ സാഹിബിനെ അറിയില്ലേ...??? അദ്ദേഹമാണ് എനിക്ക് ഇറാനി എന്ന് പേര് വരാന്‍ കാരണമായത്...
നാം കട്ടില്‍ ഉപയോഗിക്കുന്നത് കിടക്കാനല്ലേ... പക്ഷെ പുസ്തകം വെച്ച്  ഷെല്‍ഫ് ഒക്കെ നിറഞ്ഞു ഹംസ സാഹിബ്‌ ഇപ്പൊ കട്ടിലില്‍ ആണ് പുസ്തകങ്ങള്‍ വെക്കാര്‍...
ആ... അതൊന്നു കാണേണ്ട കാഴ്ച തന്നെയാ... ആയത്തുല്ല ഖുമൈനിയുമായോക്കെ അദ്ദേഹം നേരിട്ട് സംസാരിച്ചിട്ടുണ്ട്.... വെറും നാലാം ക്ലാസ്സ്‌ വരെ ഉള്ളൂ  വിദ്യാഭ്യാസം... എന്നിട്ടും കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി  ക്ലാസ്സ്‌ എടുക്കാന്‍ അദ്ധേഹത്തെ വിളിച്ചിട്ടുണ്ട്...ഇംഗ്ലീഷ് , അറബി എന്ന് വേണ്ട മിക്കവാറും ഭാഷയില്‍ അപാര പരിജ്ഞാനമാണ്‌ അദ്ദേഹത്തിന്....
അത് പോട്ടെ...
നമുക്ക് തിരിച്ച വരാം...
ആ... പിന്നെ ഒരു വര്‍ഷം തൃശ്ശൂരില്‍ എന്‍ട്രന്‍സ്‌ എക്സാം എഴുതാന്‍ വേണ്ടി ഞാന്‍ പോയി...അവടെ റിജു സര്‍ ... " എല്ലാം സിമ്പിള്‍ കാര്യങ്ങള്‍ ... പഠിച്ചൂടെ... വേറെ പണിയോന്നുമില്ലേലോ..." മറക്കില്ല ഈ വാചകം ഒരിക്കലും....

പിന്നെ എന്റെ കലാലയ ജീവിതം...
അവിടെ...ആരൊക്കെയാ ...??? പറയാം ട്ടോ..... ഞാന്‍ ഒന്ന് മുഖം കഴുകിയിട്ട് വരാം...