shabin muhammed

shabin muhammed
shabin muhammed

Friday, April 15, 2011

വഴി നേരുകള്‍ ...

20 വര്‍ഷക്കാലം ഈ ഭൂമിയില്‍ ജീവിച്ചിട്ട് ഞാന്‍ എന്ത് നേടി..??? ചോദ്യം വളരെ കടുത്തതാണ്... ഉത്തരം രസകരവും...

***
. നേര്‍വഴി ഏതാണെന്ന് തിരിച്ചറിഞ്ഞു ആ വഴിയെ പോകുന്നത് മനസ്സിനെത്ര സന്തോഷമുണ്ടാക്കുന്ന കാര്യമാണ്....
***

ജീവിതത്തിലെ വഴിത്തിരിവുകള്‍ എന്ന് മനോഹരമായി വിശേഷിപ്പിക്കാവുന്ന കാലമായിരുന്നു +2 പഠനം കഴിഞ്ഞു പ്രവേശന പരീക്ഷക്ക് തയ്യാറാകാന്‍ വേണ്ടി തൃശൂര്‍ ലേക്ക് യാത്ര തിരിച്ച കാലം...
പുസ്തകങ്ങളെ സ്നേഹിച്ചു തുടങ്ങിയ കാലം... സഹജീവികളെ തിരിച്ചറിഞ്ഞ കാലം... സൌഹൃധതിന്റെ ആഴം കരിഞ്ഞ കാലം... എല്ലാം സുപരിചതമായ വാചകങ്ങള്‍ അല്ലേ...??? പക്ഷെ എനിക്ക് ഇതെല്ലം അപരിചതമായിരുന്നു...

***

ജീവിതത്തില്‍ ആകര്‍ഷിച്ച വ്യകതിത്വമായി ഓണംപിള്ളി ഉസ്താദിനെ അറിയാന്‍ തുടങ്ങിയതോടെ... ആത്മീയ മനസ്സിനെ പൊടി തട്ടിയെടുക്കാന്‍ തുടങ്ങി...
സൌഹൃധതിന്റെ വെള്ളതുള്ളികളെ പരിചയപ്പെടുത്തിയത് ഗോകുല്‍ ആയിരുന്നു... അവനിലൂടെ ...അവന്റെ സുഹ്ര്ത്ക്കളിലൂടെ ഞാന്‍ എന്റെ സുഹ്ര്തുക്കളെ അറിയാന്‍ തുടങ്ങി...
***
പിന്നീട് ധാരണകളെ ശരിയാക്കാനുള്ള ബന്ധപ്പാടിലായിരുന്നു... സ്വന്തമായ വീക്ഷനങ്ങളിലൂടെ കാര്യങ്ങളെ അപഗ്രഥിക്കാന്‍ തുടങ്ങിയപ്പോള്‍ പല അപ്രിയ സത്യങ്ങളും തുറന്നു പറയാന്‍ മനസ്സ് ശക്തമായി...
കഥയുടെയും സ്വപ്നങ്ങളുടെയും ലോകത്തേക്ക് കയ് പിടിച്ചു കയറ്റാന്‍ വേറൊരു സുഹ്ര്തിനെയും കിട്ടി... എന്റെ കലാലയ ജീവിതത്തില്‍ ...

***

രാഷ്ട്രീയ ചിന്തകള്‍ മനസ്സില്‍ ഇടം പിടിച്ചത് കലാലയ ജീവിതത്തിന്റെ തുടക്കത്തിലായിരുന്നു....
കന്നി വോട്ട് പഞ്ചായത്ത്‌ ഇലക്ഷനില്‍ ഉമ്മയ്ക്ക് ചെയ്ത് അപൂര്‍വമായ ഒരു ഭാഗ്യം ലഭിച്ചതിലൂടെ രാഷ്ട്രീയത്തിന്റെ പുതു നാമ്പുകളിലൂടെ സഞ്ചരിക്കാന്‍ തുടങ്ങി...

***
പല സ്വഭാവങ്ങളെയും വികാരത്തെയും പിടിച്ചു കെട്ടി സാമൂഹ്യ പ്രവര്തനതിലെര്‍പ്പെടുക ഏറെ ശ്രമകരമായ കാര്യം തന്നെ... പലയിടത്തും മടുപ്പ് അനുഭവപ്പെട്ടപ്പോ തളര്‍ന്നെങ്കിലും പിന്നീട് അത് ഗുണകരമായി...
+2 കാലം തൊട്ടേ ചതിയുടെയും വഞ്ചനയുടെയും കഥകള്‍ അനുഭവിച്ചരിഞ്ഞപ്പോള്‍ അന്നുണ്ടായ വിഷമം പിന്നീട് അനുഭവമെന്ന വലിയ പാഠമായി എന്റെ മുന്നില്‍ വന്നു നിന്നപ്പോള്‍ എനിക്ക് വല്ലാതെ കരുത്ത് തോന്നി തുടങ്ങി...

4 comments:

  1. എഴുത്ത് തുടരട്ടെ...
    ജീവിത യാത്ര മുന്നോട്ട് നയിക്കട്ടെ...
    ആശംസകള്‍

    ReplyDelete
  2. 20 വർഷം ഒരു വലിയ കാലം തന്നെ ... എങ്കിലും അനുഭവങ്ങൾ ഇനിയും ഉണ്ടാവാം ... മധുരമുള്ളതും കയ്പ്പേറിയതും.... അവയെല്ലാം നമ്മുടെ ചുറ്റുപാടുകളുമായി ബന്ധപ്പെട്ടവയും ആയിരിക്കും.. ആത്മ വിശ്വാസത്തോടെ എല്ലാറ്റിനെയും സമീപിച്ച് ജീവിതത്തിനു അനുഗുണമാക്കുവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.....


    ഓ: ടോ: അപ്രിയ സത്യങ്ങൾ വിളിച്ചു പറയുവാൻ അശക്തനാവേണ്ടതില്ല... അങ്ങിനെ വരുമ്പോൾ അനാവശ്യ വിട്ടു വീഴ്ച്ചകൾ വന്നു പെട്ടേക്കാം... അതു ചിലപ്പോൾ അംഗീകരിക്കാൻ നമുക്ക് തന്നെ സാധ്യമാവണമെന്നില്ല....

    ഭാവുകങ്ങൾ....

    PS: please remove the word verification

    ReplyDelete
  3. എന്റെ സുഹൃത്ത് ഒരിക്കല്‍ എന്റെ തെറ്റുകള്‍ കാണിച്ചു തന്നപ്പോള്‍ ഞാന്‍ അവനോട് ഏറെ കടപ്പാട് അറിയിച്ചു...

    ഇനിയും തെറ്റുകള്‍ കാണിച്ചു തരണമെന്ന് പറഞ്ഞപ്പോള്‍ ... അദേഹം തീര്‍ച്ച പറഞ്ഞു...അതോടൊപ്പം ഒരു വാചകം കൂടി കൂട്ടിച്ചേര്‍ത്തു "തീര്‍ച്ച, തെറ്റുകള്‍ മാത്രമല്ല... ശരിയും..."

    ഇങ്ങനെ ഒരു സുഹൃത്ത് നെ കിട്ടിയതില്‍ ഞാന്‍ എത്ര ഭാഗ്യവാനാണ്...

    ReplyDelete
  4. ജാബിര്‍ ... സമീര്‍ ...താങ്കളുടെ വിലയേറിയ ആശയത്തിന് നന്ദി....

    ReplyDelete