shabin muhammed

shabin muhammed
shabin muhammed

Tuesday, April 12, 2011

കടമ



അധ്യാപിക


ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തി... എന്റെ കാര്യത്തില്‍ പ്രത്യേകിച്ചും... കാരണം എന്റെ ഉമ്മ എന്റെ ഏറ്റവും പ്രിയപ്പെട്ട അധ്യാപിക ആയിരുന്നു...എല്ലാവര്‍ക്കും  തന്റെ ഉമ്മമാര്‍ അവരുടെ അധ്യാപികമാര്‍ തന്നെ... പക്ഷെ എന്നെ സ്കൂളില്‍ നാലാം ക്ലാസ്സില്‍ പഠിപ്പിച്ചത് എന്റെ ഉമ്മയായിരുന്നു...
എല്ലാവരെയും പിച്ചും പോലെ എന്നെയും വേദനയക്കുമായിരുന്നു...
പിന്നെ ഒരു കാര്യം പറയാന്‍ മറന്നു... ഞാന്‍ ഒരു ഇടം കയ്യനായിരുന്നു... എന്റെ ഉമ്മയില്‍ നിന്ന് ലഭിച്ചതാണ് പ്രത്യേകത... പക്ഷെ ഒന്നാം ക്ലാസ്സില്‍ വെച്ചു വലത് കൈ കൊണ്ടേ എഴുതാവൂ എന്ന് പറഞ്ഞു എന്റെ ഇടതു കയ്യില്‍ നിന്നും പെന്‍സില്‍ എടുത്ത് വലതു കയ്യില്‍ പിടിപ്പിച്ചതും അധ്യാപകര്‍ തന്നെ... ലില്ലി ടീച്ചറും കോയട്ടി മാഷും... അത് കൊണ്ടെന്താ എന്റെ കൈ അക്ഷരം മോശമായി... ചിലപ്പോ ചിന്താ ശേഷിയേയും അത് സ്വാധീനിചിട്ടുണ്ടാകുമോ എന്നെനിക്കറിയില്ല ...
നാലാം ക്ലാസ്സ്‌ വരെ മായനാട് എല്‍ പി സ്കൂളിലായിരുന്നു.... അവടെ രണ്ടാം ക്ലാസ്സില്‍ ലില്ലി ടീച്ചര്‍ തന്നെ ആയിരുന്നു... , മൂന്നില്‍ തങ്കം ടീച്ചര്‍ ...


പിന്നെ 5 മുതല്‍ 10 വരെ സാവിയോയില്‍ ആയിരുന്നു...
അഞ്ചില്‍ രോസ്ലി ടീച്ചര്‍ ആയിരുന്നു ക്ലാസ്സ്‌ അധ്യാപിക... ആറില്‍ മാത്യു സര്‍... എഴില്‍ ബിജു സര്‍... എട്ടില്‍ റീന മിസ്‌... ഒന്‍പതില്‍ ടോജന്‍ സര്‍...പത്തില്‍ അനില്‍ സെബസ്ടിന്‍ സര്‍...

പിന്നെ ഒന്‍പതില്‍ ഒരു സംഭവമുണ്ടായി.... പറയട്ടെ ഞാന്‍ ...???
ഒന്‍പതില്‍ അനീജ ടീച്ചര്‍ സോഷ്യല്‍ ക്ലാസ്സ്‌ എടുതോണ്ടിരിക്കുവായിരുന്നു .... മതെതരത്വമായിരുന്നു വിഷയം... എല്ലായിടത്തും എല്ലാ മതസ്ഥരും തുല്യമാണെന്നൊക്കെ പുസ്തകത്തില്‍ നോക്കി അവര്‍ പറഞ്ഞു... അപ്പൊ കുഞ്ഞു മനസ്സില്‍ ഒരു സംശയം ... അപ്പൊ സ്കൂളില്‍ എല്ലാം ക്രിസ്ത്യന്‍ അധ്യാപകരാനല്ലോ ... ടീച്ചറുടെ മുഖം മാറി.... ഉത്തരമില്ലാത്ത ടീച്ചറുടെ മനസ്സിന്റെ രോഷം എന്റെചെവിയില്‍ ഒരു പിച്ചലായി അവസാനിച്ചു....
പിന്നീട് ഒരു മത തീവ്രവാദിയായി എന്നെ ചിത്രീകരിക്കാന്‍ അവര്‍ക്ക് താല്പര്യമുള്ളത് പോലെപലപ്പോഴും എനിക്ക് അനുഭവപ്പെട്ടു....
കുഞ്ഞു പ്രായത്തില്‍ എന്റെ മനസ്സ് വല്ലാതെ പിടച്ചു... ശേഷം ഇത്തരം അനീതിക്കെതിരെയായി എന്റെ ചിന്ത മുഴുവന്‍ ... എന്തോ ഒരു ധ്രുവീകരണം എനിക്ക് അവിടെ അനുഭവപ്പെട്ടു...
വെള്ളി ഒഴികെ ഉച്ചയ്ക്ക് പള്ളിയില്‍ പോകാന്‍ അവിടെ അനുവദിക്കില്ലായിരുന്നു... അതിനു വേണ്ടി അന്ന് പ്രിന്‍സിപ്പല്‍ രോസ്ലി സിസ്റ്റെറിനോട്‌ സംസാരിച്ചു...ഒരു നിവൃത്തിയുമില്ല എന്ന് കണ്ടപ്പോള്‍ കുറച്ചു  കൂട്ടുകാരുമൊത്ത് എല്ലാ വിധ വിലക്കുകളും അവഗ ണിച്ച്  പള്ളിയില്‍ പോകാന്‍ തുടങ്ങി... പിന്നീട് ഞങ്ങളുടെ സമ്മര്‍ദത്തിനു വഴങി വിലക്കുകള്‍ അഴിക്കേണ്ടി വന്നു അവര്‍ക്ക്...
എനിക്കും എന്റെ ജീവിതത്തില്‍ ഒരു ചിട്ട ഉണ്ടാക്കിയത് അവടുത്തെ അധ്യാപകരായിരുന്നു.... കണക്കിന്റെ ജോമോള്‍ മിസ്സിനെ ഞാന്‍ എങ്ങനെ മറക്കും... കണക്കിനെ സ്നേഹിക്കാന്‍ പഠിച്ചത് ടീച്ചറിലൂടെ ആയിരുന്നു... കണക്കിന്റെ മാസ്മരിക ലോകത്ത് പറന്നു നടന്നു ഞാന്‍ ... അതിന്റെ എല്ലാസൗന്ദര്യവും ആസ്വദിച്ചു പഠിച്ചു...അനില്‍ സെബാസ്റ്റ്യന്‍ സര്‍ കെമിസ്ട്രി യുടെ കെമിസ്ട്രി ഞങ്ങളെപഠിപ്പിച്ചു... നമ്മളെ അറിയുന്ന അറിയാന്‍ ശ്രമിച്ച ഒരുപാട് അധ്യാപികമാരും ഉണ്ടായിരുന്നു അവിടെ ...

പിന്നെ റഹ്മാനിയയിലേക്ക്....
അവിടെ സുബൈദ മിസ്‌, നൗഷാദ് സര്‍ , ഷഹീര്‍ സര്‍ , തൌഫീക്ക് സര്‍ , അങ്ങനെ മനസ്സിനെ സ്വാധീനിച്ച ഒരുപാട് വ്യക്തിത്വങ്ങള്‍ ... റഹ്മാനിയയില്‍   2 കൊല്ലം പഠിച്ച്  കഴിഞ്ഞത് അറിഞ്ഞതേയില്ല...
എടുത്ത് പറയത്തക കാര്യങ്ങള്‍ ഇപ്പൊ ഓര്‍ക്കുന്നില്ല...
ആ... തൌഫീക്ക് സര്‍ന്റെ വീട്ടില്‍ പോയിരുന്നു.... ഒരു ഡോകുമെന്ററി ചെയ്തിരുന്നു ഞങ്ങള്‍ ... അതിന്റെ ആവശ്യത്തിനു.... സര്‍ അന്ന് ഞങ്ങളെ സല്കരിച്ചു... സാറിന്റെ മുറി നിറയെ പുസ്തകങ്ങളാണ്.... ഹംസ സാഹിബിന്റെ അത്ര വരില്ല ട്ടോ... ഹംസ സാഹിബിനെ അറിയില്ലേ...??? അദ്ദേഹമാണ് എനിക്ക് ഇറാനി എന്ന് പേര് വരാന്‍ കാരണമായത്...
നാം കട്ടില്‍ ഉപയോഗിക്കുന്നത് കിടക്കാനല്ലേ... പക്ഷെ പുസ്തകം വെച്ച്  ഷെല്‍ഫ് ഒക്കെ നിറഞ്ഞു ഹംസ സാഹിബ്‌ ഇപ്പൊ കട്ടിലില്‍ ആണ് പുസ്തകങ്ങള്‍ വെക്കാര്‍...
ആ... അതൊന്നു കാണേണ്ട കാഴ്ച തന്നെയാ... ആയത്തുല്ല ഖുമൈനിയുമായോക്കെ അദ്ദേഹം നേരിട്ട് സംസാരിച്ചിട്ടുണ്ട്.... വെറും നാലാം ക്ലാസ്സ്‌ വരെ ഉള്ളൂ  വിദ്യാഭ്യാസം... എന്നിട്ടും കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി  ക്ലാസ്സ്‌ എടുക്കാന്‍ അദ്ധേഹത്തെ വിളിച്ചിട്ടുണ്ട്...ഇംഗ്ലീഷ് , അറബി എന്ന് വേണ്ട മിക്കവാറും ഭാഷയില്‍ അപാര പരിജ്ഞാനമാണ്‌ അദ്ദേഹത്തിന്....
അത് പോട്ടെ...
നമുക്ക് തിരിച്ച വരാം...
ആ... പിന്നെ ഒരു വര്‍ഷം തൃശ്ശൂരില്‍ എന്‍ട്രന്‍സ്‌ എക്സാം എഴുതാന്‍ വേണ്ടി ഞാന്‍ പോയി...അവടെ റിജു സര്‍ ... " എല്ലാം സിമ്പിള്‍ കാര്യങ്ങള്‍ ... പഠിച്ചൂടെ... വേറെ പണിയോന്നുമില്ലേലോ..." മറക്കില്ല ഈ വാചകം ഒരിക്കലും....

പിന്നെ എന്റെ കലാലയ ജീവിതം...
അവിടെ...ആരൊക്കെയാ ...??? പറയാം ട്ടോ..... ഞാന്‍ ഒന്ന് മുഖം കഴുകിയിട്ട് വരാം...

7 comments:

  1. എഴുത്ത് ഉഷാര്‍... ഇനിയും എഴുതുക... ആശംസകള്‍...
    അക്ഷരതെറ്റുകള്‍ ഒഴിവാക്കുക...

    ReplyDelete
  2. അല്ലാഹ്.... ഇറാനി അവ൪കള്ക്ക് ഇങ്ങനെ ഒരു മുഖമുള്ള കാര്യം ഞാനിപ്പോഴാണല്ലോ അറിയുന്നത്... ഇറാനിയുടെ തൂലികയില് അല്ലാഹ് ബ൪കത്ത് ചൊരിയുമാറാകട്ടെ...ആമീ൯...

    ReplyDelete
  3. ജാബിര്‍ ... അലീം ... നിങ്ങളുടെ പ്രാര്‍ത്ഥന എപ്പോഴും കൂടെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു...

    ReplyDelete
  4. നിന്റുള്ളിലും കലയോ .....nice man...എഴുതാന്‍ കഴിവുണ്ടാവുകയെന്നത് ഭാഗ്യമാണ്....
    അടുക്കി വെച്ച അക്ഷരങ്ങള്‍ നക്ഷത്രക്കൂട്ടങ്ങളെ പ്പോലെ അതി മനോഹരമാണ്..അതിന്റെ പ്രഭ പുറത്തു വരാതിരിക്കാനുള്ള അടുത്ത കടമ്പ അലസതയാണ്..
    സഹജമായ അലസതയേയും ഇവിടെ നീ അതിജയിചിരിക്കുന്നു ...

    പ്രിയ ഇരാനീ ഓര്‍ക്കുക ഒരു നല്ല വായനക്കാരന് മാത്രമേ ജീവനുള്ള അക്ഷരങ്ങളുടെ ശ്രഷ്ടാവാവാന്‍ കഴിയൂ.....
    പ്രതിഭ ഉള്ളിലുണ്ട്....i dont think you are bold enough to reflect it for us...its the proper time to start proving yourself .....

    ReplyDelete
  5. വളരെ നന്നായിട്ടുണ്ട്,,,,വായിക്കുമ്പോല്‍ നല്ല ഇമ്പം ഉണ്ട്,,,എല്ലാവരുടെയും വിദ്യഭ്യസ ജീവിതതില്ലീക്ക് ഒരു എത്തി നോട്ടം ഉണ്ടാകുന്നു

    ReplyDelete