shabin muhammed

shabin muhammed
shabin muhammed

Tuesday, August 16, 2011

രാജ്യം അപകടത്തിലേക്ക് ...???

രാജ്യം അപകടത്തിലേക്ക് ...???

അഴിമതിപ്പണത്താല്‍ വീര്‍ത്ത ഇന്ത്യന്‍ ഭരണാധികാരികളുടെ കീശയും ആശയും ശുദ്ധീകരിക്കണമെന്നും കുറ്റക്കാരെ തുറുങ്കിലയ്ക്കമെന്നും ആവശ്യപ്പെട്ട് കൊണ്ട് ഇന്ത്യന്‍ ജനത നടത്തുന്ന പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ അധികാരത്തിന്റെ ദുര്‍മേദസ്സ് ഉപയോഗപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല ...

അന്യായത്തിനെതിരെ പ്രതികരിക്കാനും ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി നിരാഹാര സമരം നടത്താനും ഗാന്ധിജിയുടെ മണ്ണില്‍ അനുവദിക്കില്ല എന്ന് പറയുന്ന അധികാരികളുടെ ദാര്‍ഷ്ട്യം ചോദ്യം ചെയ്യപ്പെടണം.

അഴിമതിക്കെതിരെ പഴുതകളടച്ച ബില്‍ വേണമെന്ന ആശയത്തിന് നിര്‍ബന്ധിതരായ സര്‍ക്കാര്‍ പൊതു ജനങ്ങളുടെ പ്രതിനിധിയായി അന്ന ഹസാരയെ പോലുള്ളവരെ ഏല്‍പ്പിക്കുകയും പിന്നീട് അദ്ദേഹം അഴിമതിക്കാരനാണെന്നു ആരോപിക്കുകയും ചെയ്യുന്നത് വിരോധാഭാസം തന്നെ ...!!!

അന്ന ഹസാരെ വികസനത്തിലെത്തിച്ചെന്നു അവകാശപ്പെടുന്ന സ്വന്തം നാട് മത ദൃവീകരണ പ്രദേശമാണെന്നു അറിഞ്ഞിട്ടും, ചില വ്യവസ്ഥാപിത താല്പര്യങ്ങള്‍ ഉള്ള വ്യക്തി ആണെന്നറിഞ്ഞിട്ടും പിന്നെ എന്തിനു അദ്ധേഹത്തെ സിവില്‍ സൊസൈറ്റി യുടെ പ്രതിനിധിയാക്കി എന്ന ചോദ്യവും അവശേഷിക്കുന്നു...

അന്ന ഹസാരെയ്ക്ക് എതിരെ സര്‍ക്കാര്‍ അഴിമതി ആരോപണം നടത്തുന്നതിലൂടെ അന്ന ഹസാരെയുടെ ജന പിന്തുണ നഷ്ടമായേക്കാം ... പക്ഷെ ഇന്ത്യന്‍ ജനത അഴിമതിക്കെതിരെ സമരം തുടരുക തന്നെ ചെയ്യും ...!!!

പാര്‍മെന്ററി സംവിധാനത്തില്‍ വിശ്വസിക്കാത്തവരെ നേതൃനിരയിലിരുത്തി സമരം ചെയ്യുന്നതിലൂടെ ചില മതതല്പര കക്ഷികളുടെയും കോര്‍പ്പറേറ്റുളുടെയും രഹസ്യ അജണ്ടകള്‍ നടപ്പിലാക്കപ്പെടുകയാണെന്ന സത്യം മനസ്സിലാക്കണം...

പാര്‍മെന്റില്‍ ചര്‍ച്ച ചെയ്തിട്ടേ ബില്‍ പാസ്‌ ആക്കാന്‍ കഴിയൂ എന്ന് മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും വ്യക്തമാക്കിയ സ്ഥിതിക്ക് ജന പ്രതിനിധികളിലൂടെ ആവശ്യം നേടിയെടുക്കണം...അവിടെയും പരാജയപ്പെട്ടാലെ അടുത്ത ഘട്ടത്തെ കുറിച്ച് ആലോചിക്കേണ്ടതുള്ളൂ ... എന്ന് കരുതി താന്‍ പറയുന്നത് പോലെ ചെയ്യാവൂ എന്ന് സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള സമരങ്ങള്‍ പ്രോത്സാഹിക്കപ്പെടരുത്.
' വിട്ടുവീഴ്ചാകളില്ലൂടെ ആവശ്യം നേടിയെടുക്കുന്നതാണ് വിജയം' എന്ന് നിരാഹാര സമര രീതികളിലൂടെ കാണിച്ചു തന്ന ഗാന്ധിജിയുടെ പിന്‍ഗാമിയെന്ന് അവകാശപ്പെടാന്‍ ദു:ശ്യാഠ്യക്കാരന് , സമര മാര്‍ഗങ്ങളിലൂടെ അണികളെ വികാര വിക്ശുബ്ധരാക്കുന്നവന് യാതൊരു യോഗ്യതയുമില്ല ...

ധീര ദേശാഭിമാനികള്‍ നയിച്ച സ്വാതന്ത്ര്യ സമരത്തോട് ഇതിനെ ഉപമിക്കുവാന്‍ ആകുമോ...??? അത് അവരോട് കാണിക്കുന്ന നിന്ദ അല്ലേ....

ഹസാരെമാരെയല്ല...ഈരോം ഷര്‍മിള മാരെയാണ് നമുക്ക് ആവശ്യം....

അരാജകത്വത്തിനെതിരെ ...അഴിമതിക്കെതിരെ.... ജനാധിപത്യ രീതിയില്‍ സമരം ചെയ്യുക....
അവസാന നെഞ്ചിടിപ്പ് വരെ ...............









6 comments:

  1. അഴിമതിക്കെതിരെ പോരാടാം.. അവനവനോടും രാജ്യത്തോടും....

    ഹസാരെമാരെക്കാൾ നമുക്ക് വേണ്ടത് നന്മയുള്ള സത്യമുള്ള ഇറോ ഷർമിളമാരെയാണ്,,


    അവരെ നമുക്ക് പിന്തുണക്കാം

    ReplyDelete
  2. അന്യായങ്ങള്‍ക്കെതിരെയുള്ള പോസ്റ്റിനു അഭിനന്ദനങ്ങള്‍ ...

    ReplyDelete
  3. ഹസാരെ നമ്മെ മയക്കുന്നു...

    ഉന്മാദിയിൽ കള്ളും കഞ്ചാവുമെന്ന പോലെ...

    വിലക്കയറ്റത്തിന്റെ വേദനകൾക്കുമേൾ മയക്കുമരുന്നായി സർക്കാറും ഫേസ് ബുക്കും ഹസാരയെ കുത്തിവയ്ക്കുന്നു...
    ഉദാരവത്കൃത സാമ്പത്തിക ലോകത്തിന്റെ തകർച്ച വിറളിപിടിപ്പിക്കാതിരിക്കാൻ ഇതൊക്കെയേ വഴിയുള്ളൂ...

    പാടൂ ഇനിയും ഓശാനകൾ.....

    ReplyDelete
  4. പൊള്ളയായ കള്ളത്തരങ്ങള്‍ കാലം പുറത്ത് കൊണ്ട് വരും..സത്യം അതിജീവിക്കും..

    ReplyDelete
  5. രാജ്യം നേരിടുന്ന വലിയ പ്രശ്നങ്ങളില്‍ ഒന്നാണ് അഴിമതി . അതിനെതിരെ ജനാതിപത്യ രീതിയിലുള്ള സമരങ്ങള്‍ സര്‍ക്കാര്‍ കൂച്ച് വിലങ്ങിട്ടു തളക്കാം എന്ന് കരുതിയത്‌ ചരിത്രത്തിലെ ഏറ്റവും വലിയ വിഡ്ഢിത്തമാണ് . അത്തരമൊരു വിഡ്ഢിത ത്തിനാണ് ആഗസ്റ്റ് 16 സാക്ഷിയായത് . ഹസാരെ നടത്തുന്ന സമരം ന്യായമാണോ അല്ലേ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ അതാണ്‌ ജനാതിപത്യ മര്യാദ . ജനം തിരഞ്ഞെടുത്തു അയക്കുന്ന ജനപ്രതി നിധികള്‍ എല്ലാവരും ഒരു പോലെയാണ് അപ്പോള്‍ എല്ലാവരും നിയമത്തിന്റെ പരിധിയില്‍ വരണമെന്ന് പറയുന്നത് രാജ്യത്ത് ജനാതിപത്യം പുലരണം എന്നാഗ്രഹിക്കുന്നവരുടെ കടമ കൂടിയാണ് . ഇറോം ഷര്‍മിള അണ്ണാ ഹസാരെ എന്നിവര്‍ നയിക്കുന്ന സമരം വിജയിക്കട്ടെ എന്നാണു എനിക്ക് പറയാനുള്ളത് ...

    ReplyDelete
  6. https://www.facebook.com/photo.php?fbid=180364398729091&set=o.185733231710&type=1&theater

    ReplyDelete